മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ സോണുകള്‍ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഈ തീരുമാനം എടുത്തതത്. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകള്‍ നല്‍കുന്നതും ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിക്കുന്നതും.
സംസ്താനത്തെ മൂന്ന് മേഖലകലായി തിരിക്കും. മേഖലകള്‍ സംബന്ധിച്ച് വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. മറ്റന്നാള്‍ മുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ ഇന്ന് വൈകുന്നേരം പുറത്തു വരും. കേന്ദ്രസര്‍ക്കാര്‍ നി!ര്‍ദേശപ്രകാരം സോണുകള്‍ നിശ്ചയിക്കുമ്പോള്‍ തന്നെ സംസ്ഥാന സ!ര്‍ക്കാരും സ്വന്തം നിലയില്‍ ഇളവുകളും കൂടുതല്‍ നിയന്ത്രണങ്ങളും മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ കൊണ്ടു വരുമെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല. ബെവ്‌കോ മദ്യവില്‍പനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാന്‍ നേരത്തെ നി!ര്‍ദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്‌കോ ശാലകളില്‍ അണുനശീകരണം ആരംഭിക്കുകയും ചെയ്തതെങ്കിലും ഇപ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് ഉന്നതതലയോഗത്തിലെ വിലയിരുത്തല്‍.
മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോള്‍ എത്ര
കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും എന്ന മുന്നറിയിപ്പും യോഗത്തില്‍ ഉയര്‍ന്നു. അതിനാല്‍ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവില്‍പനശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ. മദ്യശാലകള്‍ തുറന്ന ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിയാല്‍ അതു രാഷ്ട്രീയമായ തിരിച്ചടി സൃഷ്ടിക്കും എന്ന ആശങ്കയും സര്‍ക്കാര്‍ തീരുമാനിത്തിന് പിന്നിലുണ്ടെന്നാണ് സൂചന.



