Latest News
Loading...

3 ലിറ്റര്‍ വാറ്റുചാരായവുമായി പിടിയില്‍


കിടങ്ങൂരില്‍ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റില്‍. കിടങ്ങൂര്‍ പ്ലാമൂട് കവയില്‍ കുര്യന്‍ കല്ലുവേലില്‍ എന്ന ആളെയാണ് 3 ലിറ്റര്‍ ചാരായവുമായി പിടികൂടിയത്. 



കിടങ്ങൂര്‍ എസ്എച്ച്.ഒ സിബി തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രാത്രിയില്‍ ആണ്  പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജര്‍ ആക്കുമെന്ന് കിടങ്ങൂര്‍ പോലീസ് പറഞ്ഞു