ഉഴവൂര്‍ ചെത്തിമറ്റത്ത് വീട്ടിനുള്ളിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ചെത്തിമറ്റം പള്ളിപ്പുറത്ത് ലൂക്കായുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ലൂക്കായ്ക്കും(74), ഭാര്യ സിന്‍സിയ്ക്കും (67) പരിക്കേറ്റു.
മരങ്ങാട്ടുപിള്ളി പൊലീസും പാലായില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരങ്ങാട്ടുപിള്ളി പൊലീസ് സ്‌റ്റേഷന്‍ എ. എസ്. ഐ ഹരിദാസ്, സി പി ഓ സുഭാഷ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



