ഓട്ടന്‍തുള്ളല്‍ രൂപത്തില്‍ കൊറോണ ബോധവല്‍ക്കരണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് മാറിടം മാധവന്‍. മുന്‍പും നിരവധി ആനുകാലിക വിഷയങ്ങളെ ഓട്ടംതുള്ളല്‍ ഗാന രൂപത്തിലവതരിപ്പിച്ചിട്ടുള്ളയാളാണ് ഇദ്ദേഹം.
വേണ്ടത് പ്രതിരോധീച്ചീടാന്‍ ഉള്ളവയൊക്കെ ഉള്‍ക്കൊണ്ട് കൈക്കൊണ്ട് ഉള്‍ക്കരുത്തോടെ തോല്പിക്കാനുള്ള മന കരുത്താണ് വേണ്ടത് എന്ന് തുടങ്ങുന്ന ഈരടികളില്‍ പൊതുജനം കൈക്കൊള്ളേണ്ട മുന്‍കരുതലകളും ചൊലിസും, ആരോഗ്യ പ്രവര്‍ത്തകരും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകകളും ചെയ്യുന്ന സേവനങ്ങളും പരാമര്‍ശിക്കുന്നുണ്ട്.
മറിടം സ്വദേശിയായ മാധവന്‍ മേസ്തിരി പണിയിലൂടെ ഉപജിവനം കണ്ടെത്തുന്ന ആളാണ്. സാമൂഹ്യ വിഷയങ്ങള്‍ ഏത് വന്നാലും മാധവന്‍ അത് ഓട്ടംതുള്ളല്‍ കവിതാ രൂപത്തില്‍ അവതരിപ്പിക്കും .മാധവന്റെ തുള്ളല്‍ കവിതകളില്‍ സന്ദേശത്തിനൊപ്പം ചിലപ്പോള്‍ അക്ഷേപവും കടന്ന് വരാറുണ്ട്.
ലോക് ഡൗണായതിനാല്‍ നേരം പോക്കിനായാണ് കൊറോണയെ തന്നെ ഓട്ടംതുള്ളല്‍ കവിതക്ക് ഇതിവൃത്തമാക്കിയത്. സോഷ്യല്‍ മീഡിയായിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മാറിടം മാധവന്‍.




