പാലാ ടൗണിൽ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ഇന്ന് രാവിയൊണ് സംഭവം. കട്ടക്കയം റോഡിൽ സുലഭ സൂപ്പർ മാർക്കറ്റിന് സമീപം ഗണേഷ് ട്രേഡേഴ്സ് എന്ന കടയിലാണ് തീ പടർന്നത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. പമ്പിംഗ് മോട്ടോറുകൾ, അനുബന്ധ സാമഗ്രികൾ വിൽക്കുന്ന കടയാണിത്. 3 ഷട്ടറുകളിൽ 2 എണ്ണത്തിൽ തീ പടർന്നു.
പാലാ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രാവിലെ എട്ടരയോടെയായിരുന്നു തീപടർന്നത്. സ്ഥലത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ വലിയ തോതിൽ തീ പടരും മുൻപേ കെടുത്താനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
എം എൽ എ മാണി സി കാപ്പനും സ്ഥലത്തെത്തിയിരുന്നു. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂ.




