Latest News
Loading...

പലിശയില്ലാതെ കാൽലക്ഷം രൂപ വായ്പയുമായി മീനച്ചിൽ ഈസ്റ്റ് ബാങ്ക്


കോവിഡ് 19, ലോക്ക്ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കായി ഒരു രൂപ പോലും ചാർജുകൾ ഇല്ലാതെ പലിശ രഹിത സ്വർണ്ണ പ്പണയ വായ്പാപദ്ധതി "സമാശ്വാസ് 2020" പ്രഖ്യാപിച്ച് മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക്. മെയ് 31 വരെയാണ് ഈ പദ്ധതി.


2 മാസ കാലാവധിയ്ക്ക് 25,000/- രൂപ വരെ സ്വർണ്ണ പണയ വായ്പ അനുവദിക്കും. സ്വർണം പണയം വയ്ക്കാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നല്ലൊരു തുക പ്രോസസിംഗ് ഫീസ് ഇനത്തിൽ വാങ്ങുന്ന സാഹചര്യത്തിലാണ് ആ തുക ഒഴിവാക്കി വായ്പ അനുവദിക്കുന്നതെന്ന് ബാങ്ക് ചെയർമാൻ കെ. എഫ് കുര്യൻ, വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, ജനറൽ മാനേജർ എബിൻ എം  എബ്രഹാം എന്നിവർ അറിയിച്ചു.