പുന്നത്തുറ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പുന്നത്തുറ രണ്ടാം വാര്‍ഡ് ശുചിയാക്കി അണുനശീകരണം നടത്തി.
കോട്ടയം തഹസില്‍ദാരുടെ നിര്‍ദേശമനുസരിച്ച് പാലായിലെ അഗ്നിശമന സേനാംഗങ്ങളാണ് അണു നശീകരണം നടത്തിയത്. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് രാജു പള്ളിക്കര നേതൃത്വം നല്‍കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കിടങ്ങൂർ ശാഖയിലും പാലാ ഫയർ ഫോഴ്‌സ് അണു നശീകരണം നടത്തി.ആറോളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് ഈ അണുനശീകരണത്തിൽ പങ്കെടുത്തത്.
കൊറോണ വ്യാപനത്തെ തുടർന്ന് പാലാ ഫയർ ഫോഴ്‌സ് വ്യാപകമായ ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പാലാ കെ എസ് ആർ ടി സി സ്റ്റാൻഡും പരിസരവും.,പാലാ പഴയ ബസ്‌സ്റ്റാൻഡും.,പുതിയ ബസ് സ്റ്റാൻഡും.,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇവിടെങ്ങളിലെല്ലാം പാലാ ഫയർ ഫോഴ്‌സ് അണു നശീകരണം നടത്തിയിരുന്നു.




