Latest News
Loading...

ഞായറാഴ്ച സ്വകാര്യബസുകളും ഓടില്ല


ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകളും. ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ പമ്പുടമകള്‍ രാവിലെ തന്നെ ഞായറാഴ്ച തുറക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.


കോവിഡിനെ പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തമാക്കുന്നതോടെ സംസ്ഥാനം സ്തംഭനാവസ്ഥയിലേയ്ക്കാണ്. ട്രെയിന്‍ ഗതാഗതവും പലതും നിര്‍ത്തിവെച്ചിരിക്കുകയാണ്. ബസുകളിലൊന്നും യാത്രക്കാരില്ലാത്തതും ഞായറാഴ്ച ട്രിപ്പുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ സ്വകാര്യ ബസുമടകളെ പ്രേരിപ്പിക്കുന്നുണ്ട്.