Latest News
Loading...

പത്ത്-പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പമ്പുകള്‍ അടച്ചിടും



സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, വിവിധ സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയാണ് മാറ്റിവയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.


കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് പമ്പുടമകളുടെ സംഘടനയും അറിയിച്ചു.  പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പമ്പുകള്‍ അടച്ചിടുന്നത്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.