കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾ തിരുത്തിക്കാനാണ് ഫെബ്രുവരി 8 ന് കോട്ടയത്ത് കെ.എം.മാണി നഗറിൽ കേരളാ കോൺഗ്രസ് (എം) കർഷക രക്ഷാ സംഗമം സംഘടിപ്പിക്കുന്നത് എന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ PJ ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) കരൂർ പഞ്ചായത്തിലെ കുടുംബസംഗമം ജോസ് കുഴികുളത്തിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.
എ എസ് കുഴികുളം, എബ്രാഹം നാടു കാണി, ഡോണാ ജോർജ് കല്ലാച്ചേരിൽ, എന്നിവരെ PJ ജോസഫ് പൊന്നാട അണിയിച്ച് ആധരിച്ചു.
മോൻസ് ജോസഫ് MLA, ജോയി എബ്രാഹം Ex MP, സജി മഞ്ഞക്കടമ്പിൽ, കുര്യക്കോസ് പടവൻ, ADVഎബ്രാഹം തോമസ്, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, ഷൈലജ രവീന്ദ്രൻ , സി.കെ.ജയിംസ്, ജോസഫ് കണ്ടത്തിൽ, തങ്കച്ചൻ മണ്ണുശ്ശേരി, ADV ജയിസ് പറമുണ്ട, ബെന്നി വെള്ളരിങ്ങാട്ട്, ടോമി താണോലിൽ, ബോബി ജോസ്, വാസുദേവൻ നായർ കളപ്പുരക്കൽ, കുട്ടിച്ചൻ മാധവത്ത്, ബേബി പാലിയക്കുന്നേൽ, വി.കെ.സന്തോഷ്, ദേവസ്യ കല്ലുങ്കൽ ,ബേബി പുന്നക്കുഴി, കുര്യൻ കണ്ണംകുളം, മെൽബിൻ പറമുണ്ട തുടങ്ങിയവർ പ്രസംഗിച്ചു.


