ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആന്റോ ആന്റണി എം. പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ വി.എം. സിറാജ് അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഐ.പി വിഭാഗം നിര്‍മിച്ചത്. നഗരസഭയുടെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. 24 കിടക്കകളാണ് ആദ്യഘട്ടമായി ഒരുക്കിയിരിക്കുന്നത്. കിടപ്പു രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സയും ലഭ്യമാകുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.എം. സിറാജ് പറഞ്ഞു.
ഡിസംബര്‍ 13ന് പി.സി ജോര്‍ജ്ജ് എംഎല്‍എ ഐപി യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോള്‍



