രാമപുരം അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കുളിന്റെ ഈ വര്‍ഷത്തെ ആനുവല്‍ ഡേ 2020 മാണി സി കാപ്പന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സാബു കൂടപ്പാട്ട് സി.എം.ഐ.അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സിനിമ ഡയറക്ടറും കൊമേഡിയനുമായ രമേഷ് പിഷാരടി വിശിഷ്ടാതിഥിയായിരുന്നു. സ്ക്കൂൾ പ്രിന്‍സിപ്പല്‍ ഫാ. മിനേഷ് പുത്തന്‍പുരയില്‍ സി.എം.ഐ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.റ്റി.എ. പ്രസിഡന്റ് ഡി.പ്രസാദ് ആശംസ പ്രസംഗം നടത്തി.


