Latest News
Loading...

പദ്ധതി നടപ്പായില്ല; മേലുകാവില്‍ നാളെ നിരാഹാരസമരം നടത്തും


ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാളെ മേലുകാവ് ട്രൈബല്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കോലാനി ക്ഷീരകര്‍ഷക കൂട്ടായ്മ, ജനകീയ കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.


പട്ടികവര്‍ഗ-പിന്നോക്ക വിഭാഗത്തിലുള്ള 50 ക്ഷീരകര്‍ഷക കുടുംബാംഗങ്ങള്‍ക്കായി 2019 ജൂണിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കോലാനി പട്ടികവര്‍ഗ കോളനി ഡയറി പ്രോജക്ട് എന്ന പേരിലായിരുന്നു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലെ പടിടകവര്‍ഗത്തില്‍പെട്ട ക്ഷീരകര്‍ഷകര്‍ക്കായിരുന്നു പദ്ധതി പ്രയോജനപ്പെടുക. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഒരടി പോലും മുന്നോട്ട് പോയില്ലെന്നാണ് ആരോപണം.


നിരാഹാര സമരം സിഎസ്‌ഐ ഈസ്റ്റ് കേരള മഹാഇടവക ട്രഷറര്‍ ഫാ മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 വരെ പ്രതിഷേധ സമരം തുടരും. സമാപന ചടങ്ങില്‍ പ്രൊഫ. പി.ലി ജോസഫ്, എ.എസ് 4 സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സജി.കെ തുടങ്ങിയവര്‍ സംബന്ധിക്കും.