വെള്ളാപ്പാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ 2027 മാർച്ച് 17മുതൽ 21വരെ നടക്കുന്ന തിരുവുത്സവത്തിന്റെ പൊതുയോഗം നടന്നു. യോഗത്തിൽ ക്ഷേത്രഉപദേശകസമിതിയുടെ രക്ഷാധികാരി അഡ്വ ശ്രീനിവാസൻ കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് സുധീർ കമലാനിവാസ് സ്വാഗതം ചെയ്തു . അശോക് ട്രെയ്ഡ് ലൈൻസിന്റെ ഫൗണ്ടർ സാജൻ ജി ഇടച്ചേരിൽ യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു .
.മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ ആശംസ അറിയിച്ചു. തണ്ടളത്തു സേവ ട്രസ്റ്റ് ചെയർമാൻ ശ്രീ മുരളീധരൻ ഇന്ദിരാഭവൻ, മുനിസിപ്പൽ കൗൺസിലർമാരായ ബിജു മാത്യൂസ്, ബിജി ജോജോ, ലീനാ സണ്ണി, രജിത പ്രകാശ്, ബിജു പാലുപടവിൽ, മുത്തോലി പഞ്ചായത്ത് മെമ്പർമാരായ എൻ കെ ശശികുമാർ, ഗോപിക സന്തോഷ്, വിവിധ സമുദായിക സംഘടന നേതാക്കൾ അഡ്വ രാജേഷ് പല്ലാട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി സതീഷ് തെക്കേനെല്ലിയിൽ കൃതജ്ഞത പറഞ്ഞു
.
.





0 Comments