Latest News
Loading...

പള്ളിക്കുന്നേൽ ഭഗവതി ക്ഷേത്രത്തിലെ ഇരട്ട പൊങ്കാലയ്ക്ക് ഐതിഹ്യപ്പെരുമ



പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്നേൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഇരട്ട പൊങ്കാലയ്ക്ക് ആചാരപരമായും വിശ്വാസപരമായും പ്രത്യേക പ്രാധാന്യമുണ്ട്. ദുർഗാദേവിയെയും ഭദ്രകാളിദേവിയെയും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പള്ളിക്കുന്നേൽ ഭഗവതി ക്ഷേത്രം. ഇതിന്റെ ഭാഗമായാണ് രണ്ട് ദേവിമാർക്കും പ്രത്യേകം കലങ്ങളിൽ പൊങ്കാലയർപ്പിക്കുന്ന ഇരട്ട പൊങ്കാല നടത്തിവരുന്നത്.



.അശ്വതി മഹോത്സവദിനമായ നവംബർ 22ന് രാവിലെ ഭക്തർ ശ്രീദുർഗാദേവിക്കും ശ്രീഭദ്രകാളിദേവിക്കും പ്രത്യേകം കലങ്ങളിൽ പൊങ്കാല സമർപ്പിച്ചത്. തുടർന്ന് പൊങ്കാല നിവേദ്യവും നടന്നു. കുടുംബക്ഷേമത്തിനും ഐശ്വര്യത്തിനും ദേവീകടാക്ഷത്തിനുമായി നിരവധി ഭക്തരാണ് പൊങ്കാലയിൽ പങ്കുചേരുന്നത്. 

 
തലമുറകളായി കൈമാറിവരുന്ന ക്ഷേത്രവിശ്വാസത്തിന്റെയും അനുഷ്ഠാനപാരമ്പര്യത്തിന്റെയും സവിശേഷ അടയാളമാണ് പള്ളിക്കുന്നേൽ ക്ഷേത്രത്തിലെ ഇരട്ട പൊങ്കാല.



.



.

Post a Comment

0 Comments