കോട്ടയം: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയിൽ അന്താരാഷ്ട്ര പുരുഷദിനം (മെൻസ് ഡേ) ആഘോഷിച്ചു. ദൈനംദിന ജോലിത്തിരക്കുകൾക്കിടയിലും ജീവനക്കാർ ഒത്തുചേർന്ന് നടത്തിയ ചെറിയ ആഘോഷം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ നിമിഷങ്ങളായി മാറി.
.അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ എല്ലാവർക്കും ആശംസകൾ നേർന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരം ചെറിയ ആഘോഷങ്ങൾ പരസ്പര സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം മനസ്സിന് വലിയ സന്തോഷവും ഉന്മേഷവും നൽകുന്നതാണെന്ന് ബൈബിൾ സൊസൈറ്റിയിലെ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞു. ലളിതമായ രീതിയിൽ സംഘടിപ്പിച്ച ആഘോഷം ജീവനക്കാർക്ക് സന്തോഷകരമായ അനുഭവമായി മാറി.
.
.





0 Comments