Latest News
Loading...

കേരളോത്സവത്തിന് ഇന്ന് തുടക്കമാകും.



തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്നുമുതൽ നവംബർ 11 വരെയാണ് കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക കലാ മത്സരങ്ങൾ നടക്കുന്നത്. തീക്കോയി സെൻ്റ് മേരിസ് പള്ളി ഗ്രൗണ്ടിലും വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ. 


.മത്സര പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് തീക്കോയി സെൻ്റ് മേരിസ് പള്ളി ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് അംബിക എംഎസ് നിർവഹിക്കും. മത്സരങ്ങളുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരം ഇന്ന് വൈകിട്ട് നാലിന് വെള്ളികുളം സെൻറ് ആൻ്റണിസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 100 200 മീറ്റർ ഓട്ടം ഫുട്ബോൾ വോളിബോൾ ക്രിക്കറ്റ് വടംവലി എന്നിവയാണ് വിവിധ ദിവസങ്ങളായി നടക്കുന്ന കായിക ഇനങ്ങൾ. 




.ഭരതനാട്യം മോഹിനിയാട്ടം കേരളനടനം കുച്ചുപ്പുടി നാടോടി നൃത്തം സംഘം ഒപ്പന തിരുവാതിര ലളിതഗാനം മോണോ ആക്ട് മിനിസ്ട്രി കഥാപ്രസംഗം ദേശഭക്തിഗാനം നാടൻപാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന ബിജോമോൻ അറിയിച്ചു.




.

Post a Comment

0 Comments