രാമപുരം: രാമപുരം ഉപജില്ലാ കലോത്സവത്തിൽ ഹിന്ദി വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച് കൊച്ചുമിടുക്കി.
രാമപുരം എസ്.എച്ച്. ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഗൗതമി ഹരീഷാണ് യു.പി. വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഫസ്റ്റ് എ ഗ്രേഡും ഹിന്ദി പദ്യംചൊല്ലലിൽ സെക്കൻഡ് എ ഗ്രേഡും കരസ്ഥമാക്കിയത്.
.രാമപുരം സ്വദേശികളായ ഹരീഷ് ആർ. കൃഷ്ണയുടെയും നീതു ബാബുവിന്റെയും മൂത്ത മകളാണ് ഗൗതമി. കലാരംഗത്തെ ഈ കൊച്ചുമിടുക്കിയുടെ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമായി.
.
.





0 Comments