Latest News
Loading...

ദേവർഷ് മനുവിൻ്റെ ചികിൽസയ്ക്കായി ഈരാറ്റുപേട്ട ഒന്നിച്ചു. 38 ലക്ഷം പിരിഞ്ഞു കിട്ടി.



ദേവർശ് മനു എന്ന ഏഴു മാസം പ്രായമായ കുഞ്ഞിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ തുക സമാഹരിക്കാൻ ഈരാറ്റുപേട്ട ഒന്നിച്ചപ്പോൾ കണ്ടത് മനുഷ്യസ്നേഹത്തിന്റെ ഹൃദയസ്പർശിയായ കാഴ്ചകളാണ്.

നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും മഹല്ല് കമ്മിറ്റികളും, അരുവിത്തുറ പള്ളിയും വ്യാപാരികളും റെസിഡൻസ് അസോസിയേഷനുകളും യുവജന സംഘടനകളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ ജാതിമതഭേദമന്യേ മുഴുവൻ നാട്ടുകാരും കൈകോർത്തപ്പോൾ രൂപപ്പെട്ടത് വലിയൊരു സ്നേഹക്കൂട്ടായ്മയാണ്.



.ഈ സ്നേഹക്കൂട്ടായ്മയിലൂടെ 38,23480 രൂപയിലധികം രൂപ ചികിൽസാ യ്ക്കായി സമാഹരിക്കാൻ കഴിഞ്ഞു നമുക്ക് സാധിച്ചു. സമാഹരിച്ച തുക വെള്ളിയാഴ്ച വ്യാപാര ഓഡിറ്റോറിയത്തിൽ വെച്ച് കുഞ്ഞിന്റെ പിതാവ് മനുവിന് കൈമാറി.
 നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, കെ.എ. മുഹമ്മദ് നദീർ മൌലവി എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്. മുൻ നഗരസഭ ചെർപേഴ്സൻമാരായ വി.എം. സിറാജ് , റ്റി.എം. റഷീദ് ,കൗൺസിലറന്മാരായ കെ. സുനിൽകുമാർ, സവാദ് ഇഞ്ചക്കാടൻ എന്നിവർ സംസാരിച്ചു



.



.

Post a Comment

0 Comments