Latest News
Loading...

ശിശുദിനാഘോഷം ; മാറ്റുരച്ച് എസ്. എം. എം. യു പി എസ് നരിയങ്ങാനം.



നരിയങ്ങാനം: ശിശുദിനം SMM UP സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലപ്പുലം ഗ്രാമപഞ്ചായത്ത്; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  ചിത്ര സജി ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
LKG, UKG വിഭാഗങ്ങളിലെ കുരുന്നുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ആഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 


.കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് മധുരസമാപനമായി. കുരുന്നുകളുടെ ചിരിയും സന്തോഷവും നിറഞ്ഞ ശിശുദിനാഘോഷം സ്കൂൾ അന്തരീക്ഷത്തെ ഉത്സവലഹരിയിലാഴ്ത്തി. കുട്ടികളുടെ പങ്കാളിത്തവും ആഹ്ലാദവും കൊണ്ട് ഈ വർഷത്തെ ശിശുദിനാഘോഷം നരിയങ്ങാനം സ്കൂളിന് അവിസ്മരണീയമായ അനുഭവമായി.



.പാട്ടും നൃത്തവും മറ്റ് വിനോദപരിപാടികളുമായി കുരുന്നുകൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. തുടർന്ന് ചാച്ചാജിയുടെ സ്മരണകൾ ഉയർത്തിപ്പിടിച്ച് 'ചാച്ചാജിക്ക് ജയ്' വിളികളുമായി കുട്ടികൾ അണിനിരന്ന ശിശുദിന റാലി ആഘോഷങ്ങൾക്ക് ആവേശം പകർന്നു. 




.

Post a Comment

0 Comments