Latest News
Loading...

സാമൂഹിക പ്രതിബദ്ധത രക്തദാന രംഗത്തും പുലർത്തേണ്ടത് അത്യാവശ്യം: മാണി സി. കാപ്പൻ എം.എൽ.എ.



പൈക: സാമൂഹിക പ്രതിബദ്ധത രക്തദാന രംഗത്തും പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം, പൈക ലയൺസ് ക്ലബ്, ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



.വിളക്കുമാടം സെന്റ് സേവ്യേഴ്സ് പാരീഷ് ഹാളിൽ സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മണ്ണുക്കുശുമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി.



.സ്കൂൾ പ്രിൻസിപ്പൽ സാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ബാബുജി ലൂക്കോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ജിജി ജോമോൻ, പൈക ലയൺസ് ക്ലബ് പ്രസിഡന്റ് ജോഷി പി. ടോം, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ജോർജുകുട്ടി ജോസഫ്, സ്കൗട്ട് മാസ്റ്റർ അനില സിറിൽ, ഗൈഡ് ക്യാപ്റ്റൻ മഞ്ജു തോമസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിറ്റ മാത്യു എന്നിവർ ആശംസകൾ നേർന്നു.




.ക്യാമ്പിൽ അൻപതോളം പേർ സന്നദ്ധമായി രക്തം ദാനം ചെയ്തു. ഡോ. വി.ഡി. മാമച്ചൻ, സിസ്റ്റർ ബിൻസി എഫ്.സി.സി., സിസ്റ്റർ ബ്ലെസ്സി എഫ്.സി.സി., ലയൺസ് ക്ലബ് സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ പൂവേലിൽ, സജീവ് ജോർജ്, പി.ആർ.ഒ. വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് രക്തശേഖരണം നടത്തിയത്.

Post a Comment

0 Comments