മീനച്ചിൽ പഞ്ചായത്തിലെ പാലിയേറ്റീവ് വാഹനം എത്രയും വേഗം നന്നാക്കി പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ബിജെപി മീനച്ചിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഒരു മാസത്തിലേറെയായി പാലിയേറ്റീവ് വാഹനം വർക്ഷോപ്പിലാണ്. നിരവധി കിടപ്പു രോഗികളാണ് പാലിയേറ്റിവ് സംവിധാനമില്ലാത്തതിനാൽ കഷ്ടപ്പെടുന്നത്.
. ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സജീവ് പാറക്കടവ് ബിജെപി മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദൻ നിരവത്ത് പഞ്ചായത്ത് മെമ്പർമാർ സതീഷ് കുമാർ പി ജെ.. ബിജു സി ബി ശരത് കുമാർ എം എസ് എന്നിവർ സംസാരിച്ചു
.
.





0 Comments