ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ അനുവദിച്ച സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ആവശ്യമായ അധിക സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആന്റോ ആന്റണി എം.പി. അറിയിച്ചു.
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്.നെ നേരിൽ കണ്ട് കത്ത് നൽകുകയും വിഷയം സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് മികച്ചതും കാര്യക്ഷമവുമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സിവിൽ സ്റ്റേഷൻ അനിവാര്യമാണെന്ന് എം.പി. ചൂണ്ടിക്കാട്ടി.
.സിവിൽ സ്റ്റേഷന്റെ ആവശ്യകത വിശദീകരിച്ച് നേരത്തെ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകിയിരുന്നു.
പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ., ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
.ഈരാറ്റുപേട്ടയുടെ വികസനത്തിനും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനും സിവിൽ സ്റ്റേഷൻ എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനുള്ള ആവശ്യമായ ഇടപെടലുകളും നടപടികളും തുടരുമെന്നും ആന്റോ ആന്റണി എം.പി. വ്യക്തമാക്കി.
.





0 Comments