ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗംഗാ പുരസ്കാര വിതരണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. പാലാ നഗരസഭാ ടൗൺഹാളിൽ നടന്ന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
.മരണാനന്തര ബഹുമതിയായി മയൂരനൃത്ത കലാകാരൻ കുമാരനല്ലൂർ മണിക്ക് നൽകിയ ബസവരത്ന പുരസ്കാരം അദ്ദേഹത്തിന്റെ ഭാര്യയും മകനും ചേർന്ന് ഏറ്റുവാങ്ങി. കോട്ടയം ജില്ലാ പ്രസിഡന്റ് വിനു വിശ്വനാഥ് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ. ബസവഭൂഷൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
.പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ മുതിർന്ന സമുദായ അംഗങ്ങളെ ആദരിച്ചു. കലാ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾക്കും ഗംഗാ പുരസ്കാരങ്ങൾ നൽകി.
.നഗരസഭാ കൗൺസിലർ ബിജി ജോ ജോ, കെ.ടി. സതീശൻ, ടി.ആർ. സാജൻ, അഡ്വ. ബിനു കെ. ശങ്കർ, കെ.എസ്. ശ്രീജിത്ത്, ശൈലജ ശശി, ടി. പ്രസന്നകുമാർ, ബിന്ദു വിനോദ്, സുബി സുരേഷ്, സ്മിതാ ബാബു, രാധാകൃഷ്ണൻ, റോഷ്നി മോഹൻ, മനു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
.





0 Comments