പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തന ഉത്ഘാടനം പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ്വാ മോഹന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ അധ്യക്ഷത വഹിച്ചു.
.നാഷണല്‍ സര്‍വ്വിസ് സ്‌കിം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ .സന്തോഷ് കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ രാഹുല്‍ ആര്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീകല ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ ക്ലിന്റ് അരിപ്ലാക്കല്‍, പഞ്ചായത്ത് മെമ്പര്‍ പ്രിയാമോള്‍ രാജേഷ് , പിടിഎ പ്രസിഡന്റ്‌റ് എബി പൂണ്ടികുളം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ് , ഹെഡ്മിസ്ട്രസ് സി.സൂസി മൈക്കിള്‍, പ്രോഗ്രാം ഓഫിസര്‍ ബൈജു ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
.
.
.





0 Comments