Latest News
Loading...

മെഡിക്കൽ ക്യാമ്പ് 11.10.26 ഞായറാഴ്ച്ച രാവിലേ 9.30 ന്



ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി സേവാ സങ്കൽപ് അഭിയാൻ്റെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി ബി ജെ പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് 11.10.26 ഞായറാഴ്ച്ച രാവിലേ 9.30 ന്സംഘടിപ്പിക്കുന്നു. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് കരൂർ പഞ്ചായത്തിലെ പയപ്പാർ ജാനകി ബാലികാശ്രമത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പിൽ അസ്ഥി രോഗ വിഭാഗം, ഹൃദ്രാഗ വിഭാഗ, ജനറൽ മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകുന്നു. 



.ആവശ്യകാർക്ക് പരിശോധനകളും മരുന്നുകളും സ്വജന്യമായി ലഭ്യമാക്കുകയും തുടർ ചിക്കിൽസ ആവശ്യമായി വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനും ക്യാമ്പ് സഹായിക്കുന്നു.  രക്ത പരിശോധന, മാമോഗ്രാഫി തുടങ്ങിയ വിവിധ ടെസ്റ്റുകളും ക്യാമ്പിൻ്റെ ഭാഗമായി നടത്തപ്പെടുന്നു.   പാലാ ഫാത്തിമ ഐ കെയർ ഹോസ്പിറ്റലുമായി ചേർന്ന് മുത്തോലി പഞ്ചായത്തിലെ ഇടയാറ്റ് ശ്രി വിനായക നഴ്‌സറി സ്‌കൂളിൽ വച്ച് അന്നേ ദിവസം കണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു. 



.സേവാ സേതു അഭിയാൻ്റെ ഭാഗമായി വിവിധ ദേശസാൽകൃത ബാങ്കുകൾ, പോസ്റ്റോഫീസ് എന്നിവയുടെ സഹായത്തോടെ ഇൻഷുറൻസ്, സുകന്യ സമൃദ്ധി തുടങ്ങിയ ജനക്ഷേമ പദ്ധതികളും സാധാരണക്കാരിലേയ്ക്ക് എത്തിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുന്ന. പത സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷ് , വൈസ് പ്രസിഡൻ്റ് ജയകുമാർ C N, സെക്രട്ടറി ഷീബാ വിനോദ് , ട്രഷറർ മൈക്കിൾ ഓടയക്കൽ , മുത്തോലി പഞ്ചായത്ത്  കമ്മറ്റി പ്രസിഡൻ്റ് കണ്ണൻ G നാഥ്, ബാബു k K S പയപ്പാർ എന്നിവർ സന്നിഹിതരായിരുന്നു



.



.

Post a Comment

0 Comments