കിടങ്ങൂർ വൈസ്മെൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കിടങ്ങൂർ കാവാലിപ്പുഴകടവ് മിനി ബീച്ച് ശുചീകരിച്ചു. കിടങ്ങൂരിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിക്കുന്ന വൈസ് മെൻ ക്ലബിൻ്റെസാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാവാലിപ്പുഴ കടവ് വൃത്തിയാക്കിയത്.
ക്ലബ്ബ് പ്രസിഡന്റ് സണ്ണി മ്ലാവിൽ, സെക്രട്ടറി ജയ്സൺ കളപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് അംഗങ്ങൾ ശുചീകരണം നടത്തിയത്.
.ബീച്ചിന്റെ ശുചീകരണത്തിനു ശേഷം അംഗങ്ങൾ ചേർന്ന് ഫലവൃക്ഷത്തെ നട്ടു . ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പു മാഷ് നിർവഹിച്ചു ക്ലബ്ബ്പ്രസിഡൻ്റ് സണ്ണി തോമസ് അധ്യക്ഷനായിരുന്നു കവാലിപ്പുഴ ബീച്ച് കോഡിനേറ്റർ രമേഷ് കിടങ്ങൂർ, റോയ് മലയിൽ എന്നിവരും പങ്കെടുത്തു. ജയ്സൺ കളപ്പുര നന്ദി പ്രകാശനം നടത്തി.
.
.
.





0 Comments