Latest News
Loading...

“ഓപ്പറേഷൻ തൂഫാൻ 2.0" യുടെ പഞ്ചായത്തുതല ഉദ്ഘാടനം



സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും, വ്യാപനവും, പൂർണ്ണമായും തടയുന്നതിനായി കേരള പോലീസും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന “ഓപ്പറേഷൻ തൂഫാൻ 2.0" യുടെ പഞ്ചായത്തുതല ഉദ്ഘാടനം   11 ന് കൊഴുവനാൽ പഞ്ചായത്ത് പകൽവീട് ഹാളിൽ വച്ചു ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസി ജോസഫ് പൊയ്കയിൽ തൂഫാൻ പതാക ഉയർത്തി. പാലാ ഡി.വൈ.എസ്.പി. ശ്രീ. സദൻ കെ. ഉദ്ഘാടനവും ബോധവത് ക്കരണ ക്ലാസും നയിക്കുകയും എല്ലാ വാർഡ് മെമ്പർമാർക്കും തൂഫാൻ വാരിയർ ബാഡ്ജ് നൽകുകയും ചെയ്തു. 




.വൈസ് പ്രസിഡൻ്റ് ശ്രീമതി. ആലീസ് ജോയി സ്വാഗതം ആശംസിച്ചു. യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ ശ്രീ. ഷാജി ഗണപതിപ്ലാക്കൽ, ശ്രീ. ജോയി മാത്യു മാടയാങ്കൽ, വിവിധ വാർഡ് മെമ്പർമാരായ ശ്രീ. ജോഫി മാത്യു. ശ്രീമതി. ഡാലിയ ജോണി, ശ്രീമതി. മഞ്ചു ദിലീപ്, ശ്രീ. അഖിൽ രാജു, ശ്രീമതി. സ്മിത വിനോദ്, ശ്രീ. സെന്നി സെബാസ്റ്റ്യൻ, ശ്രീ. സാജി ജോസഫ്, ശ്രീമതി. ഹരിത അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. 


.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീന രാജേഷ് തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുത്ത യോഗത്തിൽ സെക്രട്ടറി ശ്രീകുമാർ എസ്. നന്ദി രേഖപ്പെടുത്തി. പഞ്ചായത്തിന്റെ വിവിധ ഘടകങ്ങളായ കുടുംബശ്രീ, ഹരിതകർമ്മസേന, തൊഴിലുറപ്പു പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ മറ്റ് സന്നദ്ധ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവരുടെ വിപുലമായ സാന്നിദ്ധ്യം കൊണ്ട് പ്രസ്തുത പരിപാടി ശ്രദ്ധേയമായി.



.




Post a Comment

0 Comments