അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നടന്നുവരുന്ന ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വോളിബോള്‍ ആവേശത്തിന്റെ കൊടുമുടി കയറുകയാണ്. തീപാറും പോരാട്ടങ്ങള്‍ക്കാണ് കളിക്കളം സാക്ഷ്യം വഹിക്കുന്നത്. ഇന്ന് നടന്ന മത്സരങ്ങളില്‍ എസ് എന്‍ ജി കോളേജ് ചേളന്നൂരിനെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു.
.പാലാ സെന്റ് തോമസ് കോളജിനെ പരാജയപ്പെടുത്തി ഡിസ്റ്റ് കോളേജ് അങ്കമാലിയും സെമിഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപഷന്‍ കോളേജ് നിലവില്‍ ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച നടക്കും.
.
.






0 Comments