നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചരിപ്പു കർമ്മം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അരുവിത്തുറ ദേവലയത്തിന്റെ നവീകരണം ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. നവീകരിക്കപ്പെട്ട ദേവലയം ദൈവ സൗന്ദര്യത്തിന്റെ അടയാളമാണ്. പ്രൗഢമായ മാർ തോമ നസ്രാണി പാരബര്യം പേറുന്ന ക്രൈസ്തവ സമൂഹമാണ് അരുവിത്തുറയിലേത്. ഉറങ്ങാത്ത ചരിത്രം ഉൾക്കൊള്ളുന്ന മണ്ണാണ് അരുവിത്തുറയിലേതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
.ഈ ദേവാലയത്തിലെ സവിശേഷമായ മ്യൂറൽ പെയിന്റിങ്ങുകളും ആനവാതിലും ദൈവശാസ്ത്ര പഠന വിഷയങ്ങളാകുമെന്നും അദ്ധേഹം പറഞ്ഞു. മലയോരമേഖലയെ ബുദ്ധിമുട്ടിലാക്കുന്ന ഇ എസ്സ്.ഐ പ്രതി സന്ധിയിൽ മലയോരമക്കൾകൊപ്പം നിൽക്കാൻ നമ്മുക്ക് കഴിയണമെന്നും അദ്ധേഹം പറഞ്ഞു. വൈകിട്ട് 4.30 തിന് ദേവലയ അങ്കണത്തിലെത്തിയ മാർ ജോസഫ് കല്ലറങ്ങാട്ടിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരബരാഗതമായ രീതിയിൽ ഏലയ്ക്കാമാലയണിയിച്ചാണ് ഇടവക ജനം എതിരേറ്റത്.
.വെഞ്ചരിപ്പു കർമ്മത്തിനു ശേഷം വൈകിട്ട് 7ന് രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ മുഖ്യകാർമ്മത്വത്തിൽ ദേവലയത്തിൽ ആഘോഷമായ ദിവ്യബലിയർപ്പണം നടന്നു. ഫോറോനാ വികാരി വെരി റവ.ഫാ മാത്യു ചന്ദ്രൻ കുന്നേൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. അസ്സിസ്റ്റന്റ വികാരിമാരായ ഫാ ജോസഫ് ചെങ്ങഴശ്ശേരിൽ,ഫാ.ജോസഫ് കുഴിവേലി തടം, ഫാ.ജോസഫ് നെടു നിലം, അരുവിത്തു കോളേജ് ബർ സാർ ഫാ.ബിജു കുന്നയ്ക്കാട്ട്, പാസ്റ്ററൽ അസിസ്‌റ്റ് ഫാ.മാത്യു കടുക്കുന്നേൽ ഡീക്കൻ നിബിൻ കൊണ്ടാട്ടു പറമ്പിൽ , എം.സി.ബി.എസ്സ് എന്നിവരും ചടങ്ങുകൾക്ക് നേതൃത്യം നൽകി
.മുൻ വികാരിമാർ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൈകാരൻമാരായ ജോർജ് വടക്കേൽ , അൻഡ്രൂസ് തെക്കേക്കണ്ടത്തിൽ, ജോർജ്കുട്ടി മുകാലിൽ , അഡ്വ: ടോം വെള്ളുക്കുന്നേൽ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു





0 Comments