പള്ളിയാമ്പറം ശ്രീ മഹാദേവ ക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്നിരുന്ന ശ്രീമദ് ശിവപുരാണ മഹാ യജ്ഞത്തിൻ്റെ പ്രധാന ദിവസമായ ശനിയാഴ്ച വ്യത്യസ്തമായ കൈലാസോത്സവം ക്ഷേത്രാങ്കണത്തിൽ നടന്നു. മഹാദേവനും പാർവതി ദേവിക്കും മക്കളായ ഗണപതിയും സുബ്രഹ്മണ്യനും കൈലാസത്തിലെ ഭൂതഗണങ്ങളും ചേർന്ന് ഒരുക്കിയ ആഘോഷത്തിന്റെ ഓർമ്മയ്ക്കായാണ് ക്ഷേത്രത്തിൽ കൈലാസോത്സവം നടത്തിയത്.
.തിരുവാതിരയും കൈകൊട്ടിക്കളിയും പാട്ടും ഡാൻസും ഒക്കെയായി ഉത്സവം അരങ്ങേറി.പുതുതലമുറയ്ക്ക് പ്രിയപ്പെട്ട ഡിജെയും ഉൾപ്പെടുത്തിയാണ് കൈലാസോത്സവം അവസാനിച്ചത്
യജ്ഞാചാര്യൻ മനോജ് വി നമ്പൂതിരിയുടെ നേതൃത്വത്തിൽ ആണ് ഉത്സവം സംഘടിപ്പിച്ചത്. ക്ഷേത്രം പ്രസിഡൻറ് സനൽകുമാർ, സെക്രട്ടറി രാധാകൃഷ്ണൻ ശശി ഇടയാട്ട് മറ്റ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് കൈലാസോത്സവം നാടെങ്ങും ഇതുവരെ കാണാത്ത രീതിയിൽ ആനന്ദമാക്കി
.
.





0 Comments