Latest News
Loading...

ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു



ലയൺസ് 318 B യും നെസ്ലെയും സംയുക്തമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വിതരണം ചെയ്യുന്ന 1000 ഭക്ഷ്യധാന്യകിറ്റുകളിൽ 500 കിറ്റുകളുടെ വിതരണം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹന്റെ അദ്ധ്യക്ഷതയിൽ പൂഞ്ഞാർ MLA അഡ്വ: സെബാസ്റ്റ്യൻ MJ നിർവ്വഹിച്ചു. 



.പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ, നെസ്ലെ റീജിയൻ ജനറൽ മാനേജർ ശ്രീ ജോയി സക്കറിയ,ലയൺസ് 318B ചീഫ് പ്രോഗ്രാം കോർഡിനേറ്റർ  Ln സിബി മാത്യു പ്ലാത്തോട്ടം, പൂഞ്ഞാർ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ Ln സജി എം എം, അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ Ln റ്റിറ്റോ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


.ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ലയൺസ് ക്ലബ്ബ് മെമ്പർമാർ, വിവിധ സംഘടന നേതാക്കന്മാരും , നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 500 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.


.



.



Post a Comment

0 Comments