പൂഞ്ഞാർ ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് സ്വീകരണം നല്കി. തുടർന്ന് ബി ജെ പി പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി യുടെ മേൽ നേട്ടത്തിൽ പ്രകൃതി ക്ഷോഭത്തിൽ ജീവനും വീടും നഷ്ടപ്പെട്ട കുടുംബത്തിന് ഒരു ലക്ഷം രൂപയും ഭാഗികമായി വീട് തകർന്ന 6 കുടുംബങ്ങൾക്ക് ഇരുപത്തിഅയ്യായിരം രൂപയും ധനസഹായം കെ സുരേന്ദ്രൻ വിതരണം ചെയ്തു.
.പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിസന്റ് മിനർവ്വാ മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ കൗൺസിൽ അംഗം പി സി ജോർജ് , ജില്ലാ പ്രസിഡന്റ് റോയി ചാക്കോ , ജോ ജിയോ ജോസഫ് , അഖിൽ രവീന്ദ്രൻ , ലെൽസ് ജേക്കബ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, അനിയമ്മ സണ്ണിഎന്നിവർ പ്രസംഗിച്ചു.
.
.






0 Comments