പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ ഈ വർഷത്തെ ആർട്ട് ഫെസ്റ്റ് 'ART'EVA 2K26' വിപുലമായ പരിപാടികളോടെ അരങ്ങേറി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി സംഘടിപ്പിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥിയുമായിരുന്ന ജിൻസ് ഗോപിനാഥ് നിർവഹിച്ചു.
.ചടങ്ങിൽ ഹോളി സ്പിരിറ്റ് സന്യാസ സമൂഹത്തിന്റെ വൈസ് പ്രൊവിൻഷ്യൽ റവ. ഡോ.സി. കൊച്ചുത്രേസ്യ OSS അധ്യക്ഷയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റവ.സി.സുനിത, വൈസ് പ്രിൻസിപ്പൽ റവ.സി. സെലിൻ,കെ ജി ഇൻ ചാർജ് റവ. സി. മരീന എന്നിവർ സന്നിഹിതരായിരുന്നു.
.പിടിഎ പ്രസിഡണ്ട് ശ്രീ അനിൽ സെബാസ്റ്റ്യൻ ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ സർഗാത്മകതയും കലാവാസനയും പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ വേദിയിൽ അവതരിപ്പിക്കുന്നതിനും ഉള്ള മികച്ച അവസരമാണ് ART'EVA 2K26 ലൂടെ ഒരുക്കിയിരിക്കുന്നത്.
.
.






0 Comments