പാലാ നഗരസഭാ കൗണ്‍സിലറും മുന്‍ ചെയര്‍പേഴ്‌സണുമായ ദിയ ബിനു ഇനി ബിരുദധാരി. ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി വിശ്വനാഥന്‍ ബിരുദ ദാനം നടത്തി. ഇക്കണോമിക്‌സിലാണ് ദിയ ബിരുദം നേടിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിരുദപഠനം പൂര്‍ത്തിയായെങ്കിലും ബിരുദ ദാന ചടങ്ങ് വൈകിയാണ് നടന്നത്.
.നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിതാവ് ബിനു പുളിക്കക്കണ്ടം മകളെ മല്‍സരത്തിനിറക്കുമ്പോള്‍ ദിയ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്ന് പഠനത്തിന് തടസ്സം വരരുത് എന്നായിരുന്നു. എംബിഎ പഠനമാണ് ദിയയുടെ മനസിലുള്ളത്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയില്‍ ആദ്യഘട്ട പഠനത്തിന് വിഘാതം വന്നെങ്കിലും ഇപ്പോള്‍ എന്‍ട്രന്‍സിനുള്ള തീവ്ര ശ്രമത്തില്‍കൂടിയാണ് ദിയ
.ചെന്നൈയില്‍ ഇന്ന് നടന്ന ബിരുദദാന ചടങ്ങില്‍ വീട്ടില്‍ നിന്ന് മറ്റാരും പങ്കെടുത്തിരുന്നില്ല. ചില ചടങ്ങുകളില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചടങ്ങില്‍ സംബന്ദിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയാതെ പോയത്. ബിരുദ ദാന ചടങ്ങില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷസ്ഥാനം ദിയ നേടിയത് അനൗണ്‍സ് ചെയ്തതും ശ്രദ്ധേയമായി ചെന്നൈയിലുള്ള ദിയ 2 ദിവസത്തിനുള്ളില്‍ തിരികെ നാട്ടിലെത്തും.
.
.






0 Comments