പാലാ: ദേശീയതലത്തിൽ സെപ്റ്റംബർ 17 മുതൽ ആരംഭിച്ച ‘സ്വച്ഛതാ ഹി സേവ 2026’ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും അൽഫോൻസാ കോളേജ് നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റും സംയുക്തമായി ‘കയ്യോട് കൈ’ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭയുടെ പൊതുജനാരോഗ്യ-പരിസ്ഥിതി പരിപാലന വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ നിർവഹിച്ചു. വൈസ് ചെയർമാൻ ബിജു മാത്യൂസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. റോസ് മേരി ഫിലിപ്പ്, സുനിത ശാന്തൻ എന്നിവർ നേതൃത്വം നൽകി.
.ശുചിത്വബോധം വളർത്തുന്നതിനും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുമുള്ള സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. നിരവധി വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മുതൽ ആർ വി പാർക്ക് വരെയാണ് ശുചികരണം നടത്തിയത് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി വിവിധ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
.





0 Comments