വീട്ടില്‍ പരിധിയില്‍ക്കവിഞ്ഞ് മദ്യം സൂക്ഷിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നിശ്ചിത ഇടവേളകളില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
.സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസിഫലിയാണ് ഹാജരായത്. ചോദ്യംചെയ്യലിനോട് ആന്റോ സഹകരിച്ചില്ല എന്നതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്. മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം 'സര്‍ഫാസി' നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആന്റോ കോടതിയില്‍ വാദിച്ചു.
.വീടിന് ഇപ്പോള്‍ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം. രേഖകള്‍ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരില്‍ എന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. വൈദ്യുതി, ജല ബില്ലുകള്‍ വരുന്നതും ആന്റോയുടെ പേരിലാണെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂഷന് കുറ്റപ്പെടുത്തി.
.കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തര്‍ക്കങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിക്കൊണ്ടാണ് കോടതി ആന്റോയ്ക്ക് കേസില്‍ ജാമ്യം അനുവദിച്ചത്.





0 Comments