കോട്ടയം ജില്ലാ സീനിയർ (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും.
20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം. 2007- 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം.
.ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും നേരിൽ കൊണ്ടുവരണം.
ഓഗസ്റ്റ് 29, 30 തീയതികളിൽ കോഴിക്കോടുവച്ചു നടക്കുന്ന സംസ്ഥാനമത്സരത്തിൽ വിജയികൾ പങ്കെടുക്കും .
.
.





0 Comments