പൂവരണി ഗവ. യു. പി. സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിളക്കുമരുത് ജംഗ്ഷനിലേക്ക് നടത്തിയ റാലി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി ഐസക് ഫ്ലാഗ് ഓഫ് ചെയ്തു. പൂവരണി സർവീസ് സഹകരണ ബാങ്ക്, ലൈബ്രറി, ഓട്ടോ റിക്ഷാ തൊഴിലാളികൾ തുടങ്ങിയവർ വർണശബളമായ റാലിക്ക് സ്വീകരണം നൽകി.
.പി. ടി. എ. പ്രസിഡന്റ് ശ്രീ അനൂപ് ടി. എസ്. അധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി ഐസക് പതാക ഉയർത്തി ഉദ്ഘാടന കർമം നിർവഹിച്ചു.ബാങ്ക് സെക്രട്ടറി ബിജോയ് തോമസ്, ഹെഡ്മാസ്റ്റർ ശ്രീ ഷിബുമോൻ ജോർജ്, എം. പി. ടി.എ. പ്രസിഡന്റ് നീതു ആന്റണി, ശ്രീമതി സനുജ എസ്, രഞ്ജിത ആർ., കുമാരി എവ് ലിൻ മരിയ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
.
.





0 Comments