Latest News
Loading...

സി.വൈ.എം.എൽ. പാലായുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു



പാലാ: 1947-ൽ സ്ഥാപിതമായ കലാ-സാംസ്കാരിക, കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് (സി.വൈ.എം.എൽ.) പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു. കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള CYML കെട്ടിടം JCB കൊണ്ട് പൊളിച്ചിരുന്നു. 



.പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തെ കലാ-സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ ഓഫീസ് സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.



.സി.വൈ.എം.എൽ. പ്രസിഡന്റ് സതീഷ് കെ. മണർകാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോണി വലിയകാപ്പിൽ, ജനറൽ സെക്രട്ടറി റെജി പുളിക്കൽ, സെക്രട്ടറി സജി പുളിക്കൽ, ട്രഷറർ അനൂപ് ടെൻസൺ എന്നിവർ നേതൃത്വം നൽകി.

ഷിബു കാരമുള്ളിൽ, തോമസ് വാക്കപ്പറമ്പിൽ, അഡ്വ. സന്തോഷ് മണർകാട്, ജോയി കളരിയ്ക്കൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


.



Post a Comment

0 Comments