Latest News
Loading...

ഐക്യത്തിലൂടെ കൂടുതൽ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കണം: മന്ത്രി മോൻസ് ജോസഫ്



പാലാ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കൂടുതൽ ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ആഹ്വാനം ചെയ്തു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



.അനേകം ദേശസ്നേഹികളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുകയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.



.ജാതി, മതം, ഭാഷ, രാഷ്ട്രീയം തുടങ്ങിയ വ്യത്യാസങ്ങൾക്കപ്പുറം ‘ഇന്ത്യൻ’ എന്ന ഒരൊറ്റ വികാരത്തിൽ എല്ലാവരും ഒന്നിക്കണം. ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി, സഹിഷ്ണുത, മനുഷ്യസ്നേഹം എന്നിവ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.



.ഓരോ പൗരന്റെയും അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടുന്ന ഇന്ത്യയാണ് സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.



മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജു വരിക്കയാനി, ടോണി തൈപ്പറമ്പിൽ, കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, സിജി ടോണി, ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, തങ്കച്ചൻ മണ്ണൂച്ചേരി, ജോയി കളരിക്കൽ, സാജോ വാളിപ്ലാക്കൽ, റെനി അനിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments