Latest News
Loading...

രാമപുരം കോളേജിൽ മെറിറ്റ് ഡേ നടത്തി



രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദാനന്തര പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 



.വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ഈ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. പഠനമികവിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച് രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കാൻ ഈ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
 


.എം എ എച്ച് ആർ എം ആരതി ശശി ഒന്നാം റാങ്ക്, അനീഷ ജോൺസൻ രണ്ടാം റാങ്ക്, അഞ്ജലി എം. എട്ടാം റാങ്ക്, എം എസ് സി ഇലക്ട്രോണിക്സിൽ ഹരിശങ്കർ എസ്. ഒന്നാം റാങ്ക്, അഖിൽ റ്റി.റ്റി. ആറാം റാങ്ക്, ഗോകുൽ മോഹനൻ ഏഴാം റാങ്ക്, രോഹിത് വി ആർ. എട്ടാം റാങ്ക്, ശ്രീലക്ഷ്മി കെ എസ് ഒൻപതാം റാങ്ക് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. 
മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. 


.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രസംഗം നടത്തി, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു, ഫാ ഡോ. ബോബി ജോൺ , ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, ജിബി ജോൺ മാത്യു, റാങ്ക് ജേതാക്കളുടെ പ്രതിനിധി അഞ്‌ജലി എം തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments