വെള്ളപ്പൊക്കത്തെ തുടർന്ന് ആറ്റിൽ വീണുപോയ പാലത്തിന്റെ ഇരുമ്പ് സുരക്ഷാ വേലികൾ പഞ്ചായത്ത് മെമ്പർ സൗമ്യ അരവിന്ദ് ന്റെ നേതൃത്വത്തിൽ കരയിൽ കയറ്റി. പൂഞ്ഞാർ പനച്ചിപ്പാറ കാവുംകടവ് പാലത്തിന്റെ കൈവരികളാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത്.
.കൈവരി നഷ്ടപ്പെട്ട പാലത്തിൽ താൽകാലിക കൈവരികൾക്ക് മുളവേലി സ്ഥാപിച്ചെങ്കിലും സുരക്ഷിതമല്ലാത്തതിനാലാണ് ആറ്റിൽ വീണുപോയ കൈവരികൾ പുറത്തെടുക്കാൻ മെമ്പറുടെ നേതൃത്വത്തിൽ തയ്യാറായത്. പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക വേലികൾ മാറ്റി കൈവരികൾ അടിയന്ദിരമായി പുനസ്ഥാപിക്കുമെന്ന് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കൂടിയായ സൗമ്യ അരവിന്ദ് പറഞ്ഞു
.
.






0 Comments