Latest News
Loading...

നാഗമ്പടത്ത് 1.5 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ



കോട്ടയം: നാഗമ്പടത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക്‌സുദ് ഖാനാണ് പിടിയിലായത്. എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



.ട്രെയിൻ മാർഗ്ഗമെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനിൽ നിന്നും നാഗമ്പടം ഭാഗത്തേക്ക് നടന്നുപോകുമ്പോഴാണ് എക്സൈസ് സംഘത്തിന്റെ മുന്നിൽപ്പെടുന്നത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ സംശയാസ്പദമായ രീതിയിൽ പെരുമാറിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയുമായിരുന്നു. പരിശോധനയിലാണ് ഒന്നര കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്.



.തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ ദർശക് അറിയിച്ചു.


.



Post a Comment

0 Comments