രാഷ്ട്രീയ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ജനങ്ങളുടെ താൽപര്യവും ജനക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്നവരാകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ പറഞ്ഞു. പൊതുപ്രവർത്തകർ സ്വാർത്ഥതാൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് മുമ്പേ സഞ്ചരിച്ച നേതാക്കളുടെ പ്രവർത്തനങ്ങൾ പുതുതലമുറയിലെ പൊതുപ്രവർത്തകർ മാതൃകയാക്കണമെന്നും മുല്ലക്കര രത്‌നാകരൻ അഭിപ്രായപ്പെട്ടു.
സിപിഐ നേതാക്കളായിരുന്ന എ.ഒ. ഡേവിഡിന്റെയും അഡ്വ. വി.ടി. തോമസിന്റെയും അനുസ്മരണ സമ്മേളനം പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ. ജോർജ് അധ്യക്ഷത വഹിച്ചു. പാലാ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. തോമസ് വി.ടി., എം.ജി. ശേഖരൻ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വ. പി.എസ്. സുനിൽ, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി.ജി. തൃഗുണസെൻ, അഡ്വ. പി.ആർ. തങ്കച്ചൻ, അഡ്വ. സണ്ണി ഡേവിഡ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, സിബി ജോസഫ്, ബിജു ടി.ബി., അഡ്വ. പയസ് രാമപുരം എന്നിവർ പങ്കെടുത്തു.
.





0 Comments