Latest News
Loading...

പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



പാലാ : പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കപ്പെട്ടു. പ്രിൻസിപ്പൽ ശ്രീമതി ജയകുമാരി, സ്കൂൾ എച്ച് എം ശ്രീമതി സെമന്ത ജെ ഫിലോമിനെ ഫിലോമിൻ എന്നിവർ ചേർന്ന് പതാക ഉയർത്തുകയും, ഹയർസെക്കൻഡറി ചരിത്ര വിഷയ അധ്യാപകൻ ശ്രീ. അനിൽകുമാർ കെ.ജി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. 

.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ.കെ. ടി സുനിൽ, എച്ച് എസ് എസ് വിഭാഗം സീനിയർ ശ്രീ.അനിൽകുമാർ പി ബി, എന്നിവർ യഥാക്രമം സ്വാഗതവും കൃതജ്ഞതയും അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വാതന്ത്ര്യദിന പ്രസംഗവും മധുരപലഹാര വിതരണവും നടത്തുകയും രാജ്യത്തിന്റെ എൺപതാമത്തെ സ്വാതന്ത്ര്യദിനത്തെ പ്രതിനിധീകരിച്ച് 80 എന്ന അക്കത്തിൽ അണിനിരക്കുകയും സ്വാതന്ത്ര്യ ദിന സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. 



.ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗം അധ്യാപകരും സ്കൂളിലെ ജെ ആർ സി, സ്കൂൾ സോഷ്യൽ സർവീസ് സ്കീം, എൻഎസ്എസ്, വിമുക്തി ക്ലബ് എന്നീ ക്ലബ്ബുകളിലെ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.


.



Post a Comment

0 Comments