Latest News
Loading...

അയ്യൻകാളിയുടെ പോരാട്ടങ്ങൾ സാമൂഹിക നീതിയുടെ അടിത്തറ: എൻ. കെ. ശശികുമാർ




പാലാ: സാമൂഹിക അസമത്വങ്ങൾക്കെതിരെ ശക്തമായി പോരാടുകയും അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും ചെയ്ത അയ്യൻകാളിയുടെ പോരാട്ടങ്ങൾ ഇന്നും പ്രസക്തമാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ. കെ. ശശികുമാർ പറഞ്ഞു. അയ്യൻകാളിയുടെ ആശയങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.



.ബിജെപി പാലാമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളി അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക സമത്വത്തിനും വിദ്യാഭ്യാസ അവകാശത്തിനും മനുഷ്യന്റെ അന്തസ്സിനുമായി അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെ തമസ്കരിക്കാൻ ശ്രമിക്കുന്ന പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


.മണ്ഡലം പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലം പ്രഭാരിയുമായ അരുൺ മൂലേടം, മണ്ഡലം വൈസ് പ്രസിഡന്റുമാരായ മനോജ് മാഞ്ചേരിൽ, സുരേഷ് ബി., മണ്ഡലം സെക്രട്ടറിമാരായ ജയകുമാർ,സ്മിത, പയസ്സ്, വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ സുരേഷ്, 
മിനി അനിൽകുമാർ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.


.അയ്യൻകാളിയുടെ നവോത്ഥാന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും സാമൂഹിക നീതിക്കും സമത്വത്തിനുമായി ശക്തമായ ഇടപെടലുകൾ നടത്താനും ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വ്യക്തമാക്കി.


.



Post a Comment

0 Comments