പാലാ അല്‍ഫോന്‍സ കോളേജില്‍ വനിതാ സെല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വിദ്യാര്‍ത്ഥിനികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണി വനിതാ സെല്‍ ഉദ്ഘാടനം നിര്‍വഹിച്ചു .
.ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാന്‍ ഉദ്ഘാടക വിദ്യാര്‍ത്ഥിനികളെ ആഹ്വാനം ചെയ്തു. വനിതാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്മിത ക്ലാരി ജോസഫ് സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ തീം ഡാന്‍സും ഗ്രൂപ്പ് സോംഗും ഉള്‍പ്പെടെയുള്ള പരിപാടികള്‍ അരങ്ങേറി. അലീന ജോജോ നന്ദി രേഖപ്പെടുത്തി.
.
.





0 Comments