Latest News
Loading...

ഉമ്മൻചാണ്ടി മൂന്നാം ചരമവാർഷികം: കുറവിലങ്ങാട്ട് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും




മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ അറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം കെപിസിസി അംഗം അഡ്വ. ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. 



കേരളം കണ്ട ഏറ്റവും ജനകീയനും കാരുണ്യസ്പർശമുള്ള മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും അഡ്വ. ടി. ജോസഫ് പറഞ്ഞു.


അഡ്വ. ജിൻസൺ ചെറുമല, അനിൽകുമാർ കാരക്കൽ, ടോമിഷ് ഇഗ്‌നേഷ്യസ്, ശംഭു പ്രസാദ്, ആന്റണി മുണ്ടയ്ക്കൻ, ടോമി ചിറ്റക്കോടം, ടോജോ പാലക്കൽ, പഞ്ചായത്ത് അംഗങ്ങളായ ലതിക സാജു, ജോസ്സി അലക്സ്, സിന്ധു രവീന്ദ്രൻ, സോണിയ ജോസഫ്, മെറിൻ ബൈജു എന്നിവരും കോൺഗ്രസ് നേതാക്കളായ പി.ആർ. സുരേന്ദ്രൻ, ബർട്ട് പഞ്ഞാക്കിയിൽ, ലിന്റോ പുളിക്കൽ, തോമസ് കുന്നെപ്പറമ്പിൽ, ബേബി ലത, എങ്കിൽസൺ ജോസഫ്, രാധാകൃഷ്ണൻ, സിബി കാളാംപുലി, പി.കെ. ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് അനുസ്മരണത്തിന് നേതൃത്വം നൽകി.


   





Post a Comment

0 Comments