ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാ അച്ചു കുന്നേൽ എമ്മി ഉദയ എന്ന പെൺകുട്ടിയുടെ മൃതദേഹം 12 മണി യോടെയാണ് കണ്ടെത്തിയത്.
രാവിലെ ഒൻപതുമണി യോടെയാണ് യുവതി ചേർപ്പുങ്കൽ പഴയ പാലത്തിൽ നിന്നും ആറ്റിൽ ചാടിയത്. ഫയർഫോഴ്സ് സ്കൂബാ ടീമും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം എമർജൻസി, നന്മക്കൂട്ടം അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് . ടീം എമർജൻസി അംഗമായ അഷ്റഫ് കുട്ടിക്കാണ് മൃതദേഹം ലഭിച്ചത്.
യുവതി ആറ്റിൽ ചാടിയ സ്ഥല ത്തു നിന്നും നൂറുമീറ്ററോളം മുന്നോട്ടു മാറി വെള്ള ത്തിനടിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് . യുവതിയുടെ ബാഗും ഫോണും പാലത്തിനു സമീപത്തു നിന്നും ലഭിച്ചിരുന്നു.മൃ ത ദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
. കിടങ്ങൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പാലായിൽ നിന്നും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments